International

ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്‍പിലെ വെടിവെയ്പ് ഭീകരാക്രമണമെന്ന് സംശയം ; ലണ്ടന്‍ നഗരം പൊലീസിന്റെ വന്‍ സുരക്ഷാ വലയത്തില്‍

ലണ്ടന്‍ : നഗര മധ്യത്തിലുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നിലെ വെടിവയ്പ് ഭീകരാക്രമണമെന്ന് സംശയം. പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ലണ്ടന്‍ നഗരം പൊലീസിന്റെ വന്‍ സുരക്ഷാ വലയത്തിലാണ്. രണ്ട് അക്രമികളെ സായുധ പൊലീസ് കീഴ്‌പ്പെടുത്തിയതായി സൂചനയുണ്ട്. പാര്‍ലമെന്റിനകത്തുള്ളവരോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ആയുധധാരിയായ ഒരാളെ പാര്‍ലമെന്റ് കെട്ടിടത്തിനു പുറത്ത് കണ്ടതായി ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റ് മന്ദിരത്തിനു സമീപത്തെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. കാല്‍നട യാത്രക്കാര്‍ക്ക് ഇടയിലേക്ക് ഒരു കാര്‍ ഇടിച്ചുകയറ്റുകയും തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വെടിവയ്പ് ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. നാല് റൗണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് നിന്നവര്‍ക്കാണ് വെടിയേറ്റത്. ഈ സമയത്ത് പാര്‍ലമെന്റിലെ ജനപ്രതിനിധി സഭയുടെ സമ്മേളനം നടക്കുകയായിരുന്നു.

വെടിവയ്പുണ്ടായ ഉടനെ സമ്മേളനം റദ്ദാക്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാര്‍ലമെന്റ് മന്ദിരത്തിന്റ നിന്നും പുറത്തിറങ്ങരുതെന്ന് എം.പിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ലണ്ടന്‍ മെട്രോയുടെ സര്‍വ്വീസ് ഭാഗികമായി നിര്‍ത്തിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button