പത്തനംതിട്ട: മനുഷ്യക്കടത്ത് റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ട വീട്ടമ്മയെ കുവൈറ്റിൽ സന്നദ്ധ പ്രവർത്തകർ കണ്ടെത്തി.കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ നാരായണന്റെ ഭാര്യ പി. മണിയെ(42) ആണ് സ്‌നേഹക്കൂട്ടം എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകർ കണ്ടെത്തിയത്. ജീവിത പ്രാരാബ്ദം മൂലം മെച്ചപ്പെട്ട ശമ്പളം ലഭിക്കുമെന്ന വാഗ്ദാനത്തിൽ അറബി നാട്ടിലേക്ക് പോയ മണിക്ക് നേരിടേണ്ടി വന്നത് കൊടും പീഡനങ്ങൾ ആണ്. ആദ്യത്തെ മൂന്നു മാസം കൃത്യമായി വീട്ടിലേക്ക് കാശയച്ചു കൊടുത്ത മണിയെ പറ്റി പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല.
മണി കുവൈറ്റിലേക്ക് പോയതിന് പിന്നാലെ മക്കളായ നന്ദകുമാറിനെയും നന്ദുജയെയും ഉപേക്ഷിച്ച് പിതാവ് നാരായണനും എങ്ങോട്ടോ പോയി..2015 ജൂൺ 18 നാണ് മണി കുവൈറ്റിലേക്ക് ആയയുടെ ജോലിക്ക് പോയത്. 25,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്ത് പത്തനാപുരം സ്വദേശിയായ ബാലൻപിള്ള എന്നയാളാണ് മണിയെ കുവൈറ്റിലേക്ക് കൊണ്ടുപോകാൻ വേണ്ട ഇടപെടലുകൾ നടത്തിയത്.കോഴിക്കോട് സ്വദേശി ഷംസുദീൻ എന്ന ആൾ ആണ് മണിയെ കുവൈറ്റിലേക്ക് കൊണ്ടുപോയത്. രേഖകളിൽ കൃത്രിമം കാട്ടിയാണ് ഇവരെ കൊണ്ടുപോയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ മനസ്സിലായി.കുവൈറ്റിലേക്ക് അയക്കാനായി ഇവരിൽ നിന്ന് 28000 രൂപ ഏജന്റ് വാങ്ങിയിരുന്നു.
കുവൈറ്റിലെത്തിയ ഇവരെ ഷംസുദീൻ ഒരു അറബിയുടെ അടുത്താക്കി 3 മാസം കുഴപ്പമില്ലാതെ പോയി. പിന്നീടാണ് ഇയാൾ ഇവർക്ക് ശമ്പളം കൊടുക്കാതെയും പുറം ലോകവുമായി ബന്ധപ്പെടാൻ അവസരം ഒരുക്കാതെയും കഠിന ജോലികൾ എടുപ്പിച്ചു പീഡിപ്പിച്ചത്.ഒന്നര വര്ഷം ഇവരെ കുറിച്ച് വിവരമില്ലാതിരുന്ന വീട്ടുകാരുടെ പരാതിപ്രകാരം കുവൈറ്റിലും സൗദി അറേബ്യയിലുമുള്ള നിരവധി സംഘടനകൾക്ക് ഇ-മെയിൽ സന്ദേശം നൽകുകയും കുവൈറ്റ് എംബസിയുമായി ബന്ധപ്പെട്ട് പരാതി നൽകുകയും ചെയ്തു.
അന്വേഷണം വ്യാപിച്ചതോടെ മൻസൂർ-അൽ സിമാരി, മണിയെ സ്വന്തം വീട്ടിൽ നിന്നും മാറ്റി ബന്ധുവായ ഇമാൻ എന്ന യുവതിയുടെ വീട്ടിൽ കൊണ്ടുപോയാക്കി. ഇമാനോട് ആംഗ്യഭാഷയിൽ തനിക്കുണ്ടായ ദുരിതം മണി അറിയിച്ചപ്പോൾ അവരാണ് വിവരം സ്‌നേഹക്കൂട്ടം പ്രവർത്തകരെയും ഇലന്തൂരിലുള്ള മണിയുടെ സഹോദരി പൊന്നമ്മയേയും അറിയിച്ചത്.മാണി ഇപ്പോൾ ഇന്ത്യൻ എംബസിയിൽ ആണ് ഉള്ളത്.ഇവരുടെ കൈവശം പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ ഇവരെ നാട്ടിലെത്തിക്കാൻ ഒരുമാസം എടുക്കുമെന്നാണ് അറിയുന്നത്.
courtesy: -Marunadan malayali
Post Your Comments