ശബരിമല: പൊന്നമ്പലമേട്ടിൽ ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ. പവിത്രമായ പൊന്നമ്പലമേട്ടിൽ പൊന്നുകൊണ്ട് ക്ഷേത്രം നിർമ്മിക്കണമെന്ന് ഭക്തനെന്ന നിലയിൽ അഭിപ്രായം പറയുക മാത്രമാണ് താൻ ചെയ്‌തതെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊന്നമ്പലമേട്ടിൽ ക്ഷേത്രം ഉണ്ടായിരുന്നെന്നും അതിൽ ഗണപതിയെ ഇരുത്തി ആചരിച്ചിരുന്നെന്നും ദേവീബന്ധവും ഋഷിതുല്യനായ ഒരാളുടെ ബന്ധവും അവിടെ കാണുന്നുണ്ടെന്ന് 1985 ലെ ദേവപ്രശ്‌നങ്ങളിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി പൊന്നമ്പലമേട് വികസനത്തിന് രണ്ട് ഹെക്ടർ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കഴിഞ്ഞ ഒക്ടോബറിൽ ബോർഡ് നിവേദനം നൽകിയിരുന്നു.
അതേസമയം പൊന്നമ്പലമേട്ടിൽ സ്ഥിരം ആരാധനയും പൂജയും ഉണ്ടാകില്ലെന്നും മകരദിവസം മാത്രമേ പൂജ ഉദ്ദേശിക്കുന്നുള്ളൂ എന്നും പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാൻ പമ്പ ക്ഷേത്രത്തിലെ മേൽശാന്തിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments