ഫ്രീടൗണ്‍ : ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ പുരോഹിതന് താന്‍ കണ്ടെത്തിയ 706 കാരറ്റ് വജ്രം പ്രസിഡന്റിന് സമ്മാനിച്ച് മാതൃകയായിരിക്കുകയാണ്. കോണോ ജില്ലയിലെ ഖനിയില്‍ കുഴിക്കുന്നതിനിടെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിലയേറിയ വജ്രക്കല്ല് കിട്ടിയത്.
പുരോഹിതന് ഇമ്മാനുവല്‍ മൊമൊവിന് ഇത് പ്രസിഡന്റ് ഡോ. എര്‍ണസ്റ്റ് ബായ് കൊറൊമക്ക് സമ്മാനിക്കുകയായിരുന്നു. വജ്രം കടത്താന്‍ ശ്രമിക്കാതിരുന്ന അധികൃതരുടെയും ജനങ്ങളുടെയും പ്രവൃത്തി പ്രശംസീയമാണെന്ന് പ്രസിഡന്റ് കൊറൊമ പറഞ്ഞു. രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുത്തുന്നതിന് വജ്രം ലേലത്തില്‍ വില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments