കൊല്ലം: കുണ്ടറ പീഡന കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പോലീസിനു മുന്‍പാകെ വീണ്ടും മൊഴി നല്‍കിയത് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ഡോക്ടര്‍ കെ വത്സലയാണ്. കുട്ടി നിരന്തരം പീഡനത്തിനിരയായതായി ഡോക്ടര്‍ ആവര്‍ത്തിച്ചു. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ബലാത്സംഗത്തിന് ഇരയായെന്നും കുട്ടിയുടെ ശരീരത്തില്‍ 23 മുറിവുകള്‍ ഉണ്ടായിരുന്നതായും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.
കുട്ടി നിരന്തരം പീഡനത്തിനിരയായെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതിന്റെ തെളിവുണ്ടായിരുന്നു എന്നുമായിരുന്നു ഡോക്ടര്‍ നേരത്തെ നല്‍കിയ മൊഴി. അന്വേഷണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. അതേസമയം കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തില്‍ പ്രതിഷേധവും ശക്തമാവുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 9 പേരെ 24 മണിക്കൂലധികം നേരം കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും പോലീസിന് ലഭിച്ചില്ല.
Post Your Comments