തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന യുവതിയെ, പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ എന്‍സിപി നിര്‍വാഹക സമിതി അംഗം ജി പത്മാകരന് സസ്‌പെന്‍ഷന്‍.
വിഷയത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്ന എന്‍സിപി പ്രാദേശിക നേതാവ് രാജീവിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
read also: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഉപയോഗിച്ചിട്ടില്ല: മന്‍സൂഖ് മാണ്ഡവ്യ
പത്മാകരന് എതിരെ പൊലീസിന് മൊഴി നല്‍കിയ യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി. പത്മാകരന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
Post Your Comments