കൊല്ലം: പീഡനത്തിനിരയായ യുവതി പോലീസിൽ പരാതി കൊടുത്തത് കൊണ്ട് യുവതിയെ നടു റോഡിൽ തടഞ്ഞു മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തതായി പരാതി.മൂന്നു മാസം ഗർഭിണിയായ യുവതി തുടർന്ന് പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.കൊല്ലത്തെ കടപ്പാക്കടയിൽ ആണ് സംഭവം നടന്നത്.വാഹനത്തില്‍ എത്തിയ പ്രതികള്‍ യുവതിയെ മുടിയിൽ പിടിച്ചു സ്കൂട്ടറില്‍ നിന്ന് റോഡിലേക്കു വലിച്ചിടുകയായിരുന്നു. പിന്നീട് വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.. ഇവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവതി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.ഒരു സ്ത്രീയുൾപ്പെടെ ആറുപേർക്കെതിരെ യുവതി മാർച്ച് 7 നു പരാതി നൽകിയിരുന്നെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാനോ തനിക്കു സംരക്ഷണം നല്‍കാനോ പോലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.
അന്ന് പോലീസ് ചോദ്യം ചെയ്തവരിൽ രണ്ടുപേരാണ് യുവതിയെ നടു റോഡിൽ ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി.ഒരു വര്‍ഷം മുൻപ് ആൽബത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് യുവതിയെ ചതിയിൽ പെടുത്തി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തി അത് കാട്ടി ഭീഷണിപ്പെടുത്തുകയും തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിദേശത്തു കൊണ്ടുപോയി പലർക്കും കാഴ്ചവെച്ചതായും യുവതി പറയുന്നു. എന്നാൽ ഇതിനെ പറ്റി യുവതി പരാതി നൽകിയിരുന്നില്ല.ഇപ്പോൾ ഭർത്താവിനൊപ്പം നാട്ടിൽ കഴിയുന്ന യുവതിയെ വീണ്ടും പ്രതികൾ സമീപിച്ചു ഭീഷണിപ്പെടുത്തുകയും വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് കായംകുളം സ്വദേശിനിയായ യുവതി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
Post Your Comments