NewsInternational

ട്രംപിന് തിരിച്ചടിയുടെ കാലം ; ട്രംപിന്റെ യാത്രാവിലക്കിന് കോടതിയില്‍ നിന്നും തിരിച്ചടി

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാ നിരോധനത്തിനും വിലക്കേര്‍പ്പെടുത്തി അമേരിക്കയിലെ ഫെഡറല്‍ കോടതി. നിരോധനം നിലവില്‍വരുന്നതിനു തൊട്ടുമുന്‍പാണ് ഹവായിയിലെ കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെയും അഭായര്‍ഥികളെയും തടഞ്ഞ വിവാദ ഉത്തരവില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ട്രംപ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവില്‍ ആറു രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് യുഎസില്‍ പ്രവേശിക്കുന്നതില്‍നിന്ന് താല്‍ക്കാലികമായി വിലക്കിയത്.

ഭരണഘടനയനുസരിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കു നേരെയുള്ള വിവേചനമാണ് അഭയാര്‍ഥികളെ വിലക്കുന്നതിനുള്ള ഉത്തരവെന്ന് ജഡ്ജി ഡെറിക് വാട്‌സന്‍ നിരീക്ഷിച്ചു.
അതേസമയം, വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും കോടതി പരിധി വിടുന്നതിന്റെ തെളിവാണിതെന്നും ട്രംപ് പറഞ്ഞു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അഭയാര്‍ഥി പ്രവാഹം തടയാന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരിയില്‍ ഇറാഖ്, ഇറാന്‍, യെമന്‍, സൊമാലിയ, സുഡാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് യുഎസ് വിലക്കിയിരുന്നത്. പൗരന്‍മാര്‍ക്ക് 90 ദിവസം യാത്രാവിലക്കും അഭയാര്‍ഥികള്‍ക്കു 120 യാത്രാവിലക്കുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ ജനങ്ങള്‍ രംഗത്തെത്തുകയും ഉത്തരവ് കോടതി തടയുകയും ചെയ്തതോടെയാണ് ഇറാഖിനെ ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ട്രംപ് വീണ്ടും പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button