പനാജി: ഗേവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 13 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ 22 അംഗങ്ങളുടെ പിന്തുണ നേടിയാണ് ഭൂരിപക്ഷം തെളിയിച്ചത്. 40 അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാര്‍ 22 പേരുടെ പിന്തുണയാണ് ഉറപ്പാക്കിയത്.കോണ്‍ഗ്രസിനെ 16 എംഎല്‍എമാര്‍ പിന്തുണച്ചു. ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു.ഗോവയില്‍ഏറ്റവുംവലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.
ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ച വിശ്വജിത്ത് റാണെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാതെ വിട്ടു നിന്നത് കോൺഗ്രസിന് ക്ഷീണമായി.പതിമൂന്ന് എംഎല്‍എമാരുള്ള ബിജെപിക്കൊപ്പം മൂന്ന് എംഎല്‍മാര്‍ വീതമുള്ള എംജിപി, ജിഎഫ്പി പാര്‍ട്ടികളും ഒരു എന്‍സിപിയുടെ എംഎല്‍എയും. രണ്ടു സ്വതന്ത്രരും ഉണ്ടായിരുന്നു.ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കേവല ഭൂരിപക്ഷം ഉറപ്പിച്ച് സര്‍ക്കാറുണ്ടാക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
Post Your Comments