കൊച്ചി: കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേലിനെ കാണാതാകും മുമ്പ് അറസ്റ്റിലായ ക്രോണിന്റെ മാതാവുമായി സംസാരിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ക്രോണിന്റെ മാതാവിന്റെ എസ്എംഎസ് മിഷേലിന്റെ ഫോണിലേക്ക് വരികയും മിഷേല്‍ തിരികെ വിളിക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോൾ താന്‍ വിളിച്ചിട്ട് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും വിളിച്ചു നോക്കാന്‍ ക്രോണിന്‍ ആവശ്യപ്പെട്ടതിനു തുടര്‍ന്നാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
പിടിയിലായ ക്രോണിന് മിഷേലുമായി രണ്ടു വര്‍ഷത്തിലധികമായി പരിചയമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോണ്‍വിളികളുടെ രേഖകളും ശേഖരിച്ചിട്ടുണ്ട്. അതേസമയം മിഷേലിന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് ഇന്ന് മുതല്‍ അന്വേഷമാരംഭിക്കും. അറസ്റ്റിലായ ക്രോണിന്‍ തങ്ങളുടെ ബന്ധുവല്ലെന്നും മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസനീയമല്ലെന്നും മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞു. ഗോശ്രീ പാലത്തില്‍ നിന്നു ചാടിയാല്‍ തന്നെ 24 മണിക്കൂറിനടുത്ത് കായലിലൂടെ ഒഴുകി കൊച്ചി വാര്‍ഫ് വരെ പോയതിന്റെ സൂചനയൊന്നും മൃതദേഹത്തിനില്ലായിരുന്നു.
Post Your Comments