പനാജി: ഗോവയിൽ കോൺഗ്രസ് പിളർപ്പിലേക്ക്. പ്രതിസ്ഥാനത്ത് ദിഗ്‌വിജയ് സിംഗിനെ ആണ് ഗോവയിലെ പ്രാദേശിക നേതാക്കന്മാർ കാണുന്നത്.അതിവേഗം കരുക്കള്‍ നീക്കിയിരുന്നുവെങ്കില്‍ 2012ല്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് എളുപ്പമാകുമായിരുന്നു എന്നാണ് എം എൽ എ മാരുടെ അഭിപ്രായം.എന്നാല്‍, ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ അമാന്തം അവസരം നഷ്ടപ്പെടുത്തിയതിനാൽ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ട ഗതിയാണ് വന്നതെന്ന് വിശ്വജീത് റാണെ അടക്കമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാർ ആരോപിച്ചു. അധികാരം തിരിച്ചു പിടിച്ചില്ലെങ്കിൽ ഗോവയിൽ ഇനി കോൺഗ്രസിന് ഭാവിയില്ലെന്നും വിശ്വജിത് റാണെ പറഞ്ഞു.
13 ഒാളം എം.എല്‍.എമാര്‍ക്ക് ഇത് തന്നെയാണ് ചിന്തയെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാന്‍ ഏഴോളം എം.എല്‍.എമാര്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നിരീക്ഷകനായി എത്തിയ കെ.സി. വേണുഗോപാലും ദിഗ്വിജയ സിങ്ങും തമ്മിലെ ആശയവിനിമയം ഔട്ട് ഓഫ് റീച്ചില്‍’ പലകുറി തടസ്സപ്പെട്ടതാണ് ഇത്തരം ഒരു സ്ഥിതി വന്നതെന്ന് എം എൽ എ മാർ ആരോപിക്കുന്നു.പാർട്ടിയിൽ നിന്ന് പുറത്തുപോകുകയോ രാജിവെച്ചു ഉപ തെരഞ്ഞെടുപ്പിനെ നേരിടുകയോ ആണ് വഴിയെന്നും അവർ പറയുന്നു.
Post Your Comments