
ന്യൂ ഡൽഹി : രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ 5 പേർ ഡൽഹി പോലീസിന്റെ പിടിയിലായി. പശ്ചിമ ഡൽഹിയിലെ പാണ്ഡവ് നഗർ പ്രദേശത്തെ ഇരുപത്തിയാറുകാരിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായത്. പരിചയക്കാരിലൊരാൾ ഫ്ലാറ്റിലെത്തിച്ച യുവതിയെ മദ്യം കൊടുത്ത് മയക്കിയശേഷമായിരുന്നു മാനഭംഗം.
ഇന്നു പുലർച്ചെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്ന് ചാടി രക്ഷപ്പെട്ട യുവതി, വഴിയാത്രക്കാരുടെ സഹായത്തോടെയാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്.ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വിവിധ കോൾസെന്ററുകളിൽ ജോലി ചെയ്യുന്ന വികാസ് കുമാർ, ലക്ഷയ് ഭല്ല, നവീൻ,സ്വാരിത്, പ്രതീക് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
Post Your Comments