![](/wp-content/uploads/2017/03/confessions-about-confession.jpg)
കൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം സ്ത്രീകള്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്. കേരളത്തിലെ കത്തോലിക്കാ പുരോഹിതര്‍ ലൈംഗിക പീഡനത്തില്‍ പ്രതികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിക്കുന്നതെന്ന് മൂവ്മെന്റ് വ്യക്തമാക്കി.
പുരോഹിതര്‍ ലൈംഗിക പീഡനത്തില്‍ പ്രതികളാകുന്ന സാഹചര്യത്തിൽ അവർക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടിരിക്കുന്നു. ഇരയുടെ ദൗര്‍ബല്യങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കാനും ഇത് ദുരുപയോഗിച്ച് അവിഹിതത്തില്‍ പെടുത്താനും കഴിയുന്ന സൗകര്യം ലഭിക്കാതിരിക്കാൻ സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം സ്ത്രീകള്‍ക്ക് തന്നെ നൽകണമെന്ന് കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് ലീഗല്‍ അഡൈ്വസര്‍ അഡ്വ: ഇന്ദുലേഖ ജോസഫ് പറഞ്ഞു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മാര്‍ച്ച് 19 ന് എറണാകുളത്തെ ആര്‍ച്ച് ബിഷപ് ഹൗസിന് മുന്നില്‍ ബൈബിള്‍ പാരായണം ചെയ്ത് ഏകദിന സൂചന സത്യഗ്രഹം നടത്തുമെന്നും ഇക്കാര്യം കര്‍ദിനാളിനെ അറിയിച്ചിട്ടുണ്ടെന്നും അഡ്വ: ഇന്ദുലേഖ ജോസഫ് കൂട്ടിച്ചേർത്തു.
Post Your Comments