ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ബിജെപിയോട് അടുപ്പവുമായി ക്രിസ്ത്യൻ സമൂഹം. സ്റ്റാലിനോടുള്ള പ്രതിഷേധത്തിനിടെ ബിജെപിയില്‍ ചേരുമെന്ന് പ്രസ്താവനയിറക്കി തമിഴ്‌നാട്ടിലെ റോമന്‍ കത്തോലിക്ക പുരോഹിതന്‍ അമലാദാസ്. തൂത്തുക്കുടി റോമന്‍ കത്തോലിക്ക് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിച്ചാല്‍ താനും തന്റെ അതേ ചിന്താഗതിയുള്ള വൈദികരും ബിജെപിയില്‍ ചേരുമെന്ന് പുരോഹിതന്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
.ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള തീരുമാനം എടുത്തതിന് പിന്നാലെ രൂപത ബിഷപ്പ് സ്റ്റീഫന്‍ ആന്റണിയ്ക്ക് അമലാദാസ് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. മദ്യ നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നതാണെന്നും നാളിതുവരെ അത് നടപ്പാക്കിയിട്ടില്ലെന്നുമാണ് അമലദാസ് വീഡിയോയില്‍ പറയുന്നത്. കൂടാതെ ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ ദു:ഖവെള്ളി ദിനത്തില്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. ബിജെപിയും നാം തമിളര്‍ പാര്‍ട്ടിയും ഇതേ ആവശ്യം ഉയര്‍ത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെന്നും അമലദാസ് പറഞ്ഞു.
‘ന്യൂനപക്ഷ വിഭാഗം നടത്തുന്ന സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അവകാശങ്ങളും മുഖ്യമന്ത്രി നിഷേധിച്ചു. സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ ബിജെപി, എഐഎഡിഎംകെ , എന്‍ടികെ എന്നീ പാര്‍ട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കണം. ഒരു കക്ഷിയെ മാത്രം നമ്മള്‍ അനുകൂലിക്കുന്നു എന്ന ധാരണ ഒഴിവാക്കാനാണിത്. സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് സഭയെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. അങ്ങനെ സംഭവിച്ചാല്‍ ഞാനും എന്റെ അതേ ചിന്താഗതിക്കാരായ വൈദികരും ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ്,’ അമലാദാസ് വീഡിയോയില്‍ പറഞ്ഞത്.
Post Your Comments