തന്റെ എല്ലാ സ്വത്തുക്കളും സന്നദ്ധസംഘടനയായ സൊലസിന് കൈമാറുമെന്ന് പ്രഖ്യാപിച്ച സിസ്റ്റര്‍ ജെസ്മിയെ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കുകയാണ് സിസ്റ്റർ. ബിഹൈൻവുഡ്‌സിൽ മേജർ രവിയുടെ നടത്തിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ ജെസ്മി തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. ഒരു പ്രവാചികയായി തന്നെ തുടരാനാണ് തനിക്ക് താൽപ്പര്യമെന്ന് സിസ്റ്റർ വ്യക്തമാക്കുന്നു.
‘ജീസസ് ഒരു നല്ല മനുഷ്യനായിരുന്നു. നല്ലൊരു വ്യക്തിയെ പിടിച്ച് ദൈവമാക്കുന്നതൊക്കെ ചതിയാണ്. ഇപ്പോൾ കണ്ടില്ലേ, സുധാമണിയെ പിടിച്ച് അമൃതാനന്ദമയി എന്ന പേരിൽ ദൈവമാക്കി വെയ്ക്കുന്നതൊക്കെ തെറ്റാണ്. ജീസസിന്റെ ജീവിതശൈലി പിന്തുടരുകയാണ് ചെയ്യേണ്ടത്. ഒരു ശക്തിയുണ്ട്, ആ ശക്തിയെ ജീസസെന്നോ ഗുരുവായൂരപ്പൻ എന്നോ അള്ളായെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. എല്ലാ ശക്തിയും ഒന്നാണ്.
ഞാൻ കുർബാനയ്ക്ക് ഇരുന്നപ്പോഴാണ് ജീസസ് എന്നോട് ചോദിച്ചത്. നിന്റെ മുഴുവൻ ഹൃദയവും തരുമോയെന്ന്. കുമ്പസരിച്ച് കഴിഞ്ഞാൽ പാപം പോകുമെന്നാണ്. പക്ഷെ, തെറ്റുചെയ്ത ഒരു ഫീൽ ഇങ്ങനെ വർഷങ്ങളോളം കിടക്കും. കുമ്പസരിക്കാൻ പോകുമ്പോൾ ചില വയസായ അച്ചന്മാർ സ്വകാര്യഭാഗങ്ങളെ കുറിച്ച് ഒക്കെ സംസാരിക്കും. രണ്ട് അനുഭവം ഉണ്ടായിട്ടുണ്ട്. സീനിയേഴ്സ് ആയ കന്യാസ്ത്രീകളിൽ നിന്നും പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്. ഹോമോ സെക്ഷ്വലും എനിക്ക് അനുഭവിക്കേണ്ടി വന്നു.
സൈക്യാട്രിസ്റ്റ് ആയ ഒരു അച്ഛനോട് ഹോമോസെക്ഷ്വൽ ആയ അനുഭവങ്ങൾ ഞാൻ പറഞ്ഞു. സിസ്റ്റർ എന്റെ ചുണ്ടാത്തതൊക്കെ ഉമ്മ വെയ്ക്കുമ്പോൾ എനിക്കൊന്നും ഫീൽ ആകുന്നില്ല. അപ്പോൾ അച്ഛൻ പറഞ്ഞത്, ‘നൂറിൽ അഞ്ച് പേരെങ്കിലും ഹോമോ ആയിട്ടുള്ള പുരുഷന്മാരും കാണും സ്ത്രീകളും കാണും. അതിൽ ക്രിസ്ത്യൻസിനെ എടുത്ത് നോക്കിയാൽ, പുരുഷന്മാർ പോയി അച്ചന്മാർ ആകും. സ്ത്രീകൾ പോയി കന്യാസ്ത്രീകൾ ആകും’ എന്നാണു’, സിസ്റ്റർ പറയുന്നു.
Post Your Comments