ഉത്തരാഖണ്ഡില്‍ ബിജെപി നേടിയ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ ഒരച്ഛനും മകനും ആണെന്ന് നിസ്സംശയം പറയാം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മകന്‍ ഷൗര്യയും ഒരുക്കിയ തന്ത്രപരമായ നീക്കങ്ങളും വണ്‍റാങ്ക് വണ്‍ പെന്‍ഷനും സര്‍ജിക്കല്‍ സ്‌ട്രൈക്കും എല്ലാം ബിജെപിയുടെ വിജയത്തിന് നിർണ്ണായക പങ്കു വഹിച്ചു.ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയില്‍നിന്നുള്ള അജിത് ഡോവലും മകനും സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതലായി ഇടപെടുന്നതായും തൻെറ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ഹരീഷ് റാവത് മുൻപ് ആരോപിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഉള്‍പ്പെടെ ഒമ്പത് എംഎല്‍എമാരെ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിക്കാൻ അണിയറയിൽ പ്രവർത്തിച്ചത് ഷൗര്യ ആണെന്ന് പരോക്ഷമായി പലരും പറഞ്ഞിരുന്നു.രണ്ടരലക്ഷത്തോളം സൈനികരും വിമുക്തഭടന്മാരും വോട്ടര്‍മാരായുള്ള സംസ്ഥാനത്തില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷൻ പദ്ധതി നടപ്പിലാക്കിയത് ബിജെപിക്ക് വളരെയേറെ ഗുണം ചെയ്തു.ഉത്തരാഖണ്ഡില്‍നിന്നുള്ള ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയാക്കിയത് ജനങ്ങളിൽ നല്ല ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.
Post Your Comments