ന്യൂ ഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യ തിരഞ്ഞെടുപ്പ് സൂചനകൾ പുറത്ത് വരുമ്പോൾ ഭരണവിരുദ്ധ വികാരമാണ് പ്രകടനമാകുന്നത്. ഉത്തർപ്രദേശ് അടക്കി വാണിരുന്ന സമാജ് വാദി പാർട്ടിയെ തകർത്ത് ബിജെപി വൻ മുന്നേറ്റമാണ് ഇവിടെ നടത്തിയത്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും ഉത്തർപ്രദേശിൽ ഒന്നും നേടാൻ പാർട്ടിക്ക് ആയില്ല.ഇവിടെയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്,
പഞ്ചാബിലേക്ക് വരുമ്പോൾ ബിജെപി- അകാലിദൾ സംഖ്യത്തിനെ തകർത്ത് കോൺഗ്രസ്സ് ഇവിടെ അധികാരം പിടിച്ചെടുത്തു. തൊട്ട് പുറകിലായി മുന്നേറ്റം നടത്തുന്ന ആം ആദ്മി പ്രതിപക്ഷസ്ഥാനം നേടാനാണ് സാധ്യത.കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഭരണകക്ഷിക്കു തിരിച്ചടി നേരിടുകയാണ്. യുപിയിലെ പോലെ ഇവിടെയും ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്.
Post Your Comments