തിരുവനന്തപുരം: കൂട്ടത്തോടെ കൊന്നൊടുക്കിയല്ല തെരുവ് നായ പ്രശ്നം പരിഹരിക്കേണ്ടത് എന്ന പൊതു ജനാഭിപ്രായ സർവ്വേ ഫലം പുറത്തു വന്നു. വളര്‍ത്തുമൃഗങ്ങളാക്കി മാറ്റികൊണ്ടാണ് ഇതിനു പരിഹാരം തേടേണ്ടതെന്നാണ് ഭൂരിപക്ഷാഭിപ്രായം.സർവേയിൽ പങ്കെടുത്ത 85% ആൾക്കാരും തെരുവുനായ്ക്കളെ സ്വഭാവഗുണമുള്ള വളര്‍ത്തുമൃഗങ്ങളാക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടു.തുടർന്ന് പൊതു ജനാഭിപ്രായ സർവ്വേ റിപ്പോർട്ട് മന്ത്രി കെ.ടി.ജലീലിന് സമര്‍പ്പിച്ചു. അശാസ്ത്രീയമായ മാലിന്യ നിക്ഷേപവും തെരുവ് നായകളുടെ വർദ്ധനവിന് കാരണമായിട്ടുണ്ടെന്ന് കണ്ടെത്തി.പ്രധാനപോംവഴി മൃഗജനന നിയന്ത്രണമാണ് എന്ന റിപ്പോര്‍ട്ട് ഫിയാപോ തയ്യാറാക്കിയിട്ടുണ്ട്.
Post Your Comments