മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മുഖംമിനുക്കുന്നു. അദാനി ഗ്രൂപ്പിനാണ് ധാരാവിയുടെ പുനർവികസന പദ്ധതിയുടെ ചുമതല. ഇതിന്റെ ഭാഗമായി പുനരധിവാസ സർവേ ഈ മാസം 18-ന് ആരംഭിക്കും. മഹാരാഷ്ട്ര സംസ്ഥാനസർക്കാരിന്റെ അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്മെന്റ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് (ഡിആർപിപിഎൽ), ധാരാവിയിൽ ലക്ഷക്കണക്കിന് താമസക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേയാണ് നടത്തുന്നത്.
ധാരാവി പുനർവികസന പദ്ധതിക്കും, മഹാരാഷ്ട്ര സർക്കാരിന് വേണ്ടിയുള്ള ഈ സർവേ ലോകത്തിലെ ഏറ്റവും വലിയ നഗര പുനർവികസന പദ്ധതികളിലൊന്നായാണ് കണക്കാക്കുന്നത്. ഇതിനോടനുബന്ധിച്ച് ‘ഡിജിറ്റൽ ധാരാവി’ എന്ന വിപുലമായ ലൈബ്രറിയും തയ്യാറാക്കുന്നതാണ്. വരും വർഷങ്ങളിൽ ധാരാവിയെ ലോക ടൗൺഷിപ്പായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. സർവേയ്ക്ക് രണ്ട് ഘട്ടങ്ങളാണ് ഉണ്ടാക്കുക. കമല രാമൻ നഗറിൽ നിന്നാണ് സർവേ ആരംഭിക്കുക.
Also Read: പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണം, താക്കീതുമായി എസ്ഡിപിഐ: സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം
ആദ്യ ഘട്ടത്തിൽ പൈലറ്റ് സർവേയാണ് സംഘടിപ്പിക്കുന്നത്. ഇത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ മുഴുവൻ പ്രദേശത്ത് നിന്നും വിവരങ്ങൾ ശേഖരിക്കുന്നതാണ്. 9 മാസത്തിനുള്ളിലാണ് ഇവ പൂർത്തിയാക്കുക. ഓരോ താമസസ്ഥലത്തിനും ഒരു പ്രത്യേക നമ്പർ നൽകുന്നതാണ്. ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ആപ്ലിക്കേഷൻ ഉപയോഗിക്കും. പരിശീലനം ലഭിച്ച സംഘങ്ങളാണ് സർവേ നടത്തുക.
Post Your Comments