ഫേസ്ബുക്ക് റിപ്പോർട്ടിൽ ആദ്യ സ്ഥാനം നേടി വീണ്ടും മോദി പ്രഭാവം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ചയായത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഫേസ്ബുക്ക് തയ്യാറാക്കിയ റിപോർട്ടിലാണ് ഇക്കാര്യമുള്ളത്. ഫെബ്രുവരി 19 മുതൽ 28 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രണ്ടാം സ്ഥാനത്തും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മൂന്നാം സ്ഥാനത്തുമാണ്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നാലാം സ്ഥാനത്താണുള്ളത്. ബഹുജൻ സമാജ്വാദി നേതാവ് മായാവതി അഞ്ചാം സ്ഥാനവും ഡിംപിൾ യാദവ് എം.പി ആറാം സ്ഥാനവും നേടി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ രാഷ്ട്രീയപാർട്ടി ബി.ജെ.പിയാണ്. കോൺഗ്രസ് രണ്ടാം സ്ഥാനത്തും സമാജ്വാദി പാർട്ടി മൂന്നാം സ്ഥാനത്തുമാണ്.
Post Your Comments