KeralaNews

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് വ്യത്യസ്ത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങിമരിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വാളയാര്‍ എസ്‌ഐയെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എംജെ സോജന് അന്വേഷണ ചുമതല നല്‍കി. ജനുവരി 13നാണ് പതിനൊന്നുകാരിയായ മൂത്തകുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് 52 ദിവസത്തിനുശേഷം ഇളയ കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂത്തപെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സൂചനയുണ്ടായിട്ടും മനോവിഷമം മൂലം ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലേക്ക് എത്തിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.രണ്ടാമത്തെ കുട്ടിയും നിരന്തരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി മൃതദേഹപരിശോധനാറിപ്പോര്‍ട്ടില്‍ പോലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്‌റാള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇവരുടെ ബന്ധുവും അയല്‍ക്കാരനും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button