KeralaLatest NewsNewsCrime

വാളയാർ കേസിലെ പുനർവിചാരണ നടപടികൾ അൽപ്പ സമയത്തിനുള്ളിൽ

പാലക്കാട്: വാളയാർ കേസിലെ പുനർവിചാരണ നടപടികൾ അൽപ്പ സമയത്തിനുള്ളിൽ ആരംഭിക്കുന്നതാണ്. കേസിലെ പ്രതികൾ പാലക്കാട് പോക്സോ കോടതിയിൽ ഹാജരായിരിക്കുന്നു. വി മധു, എം.മധു, ഷിബു എന്നീ പ്രതികളാണ് കോടതിൽ എത്തിയിരിക്കുന്നത്. തുടരന്വേഷണം സംബന്ധിച്ച അപേക്ഷ സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയുണ്ടായി. കേസ് അൽപ്പസമയത്തിനകം പരിഗണിക്കുന്നതാണ്.

വാളയാർ കേസില്‍ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികൾ തുടങ്ങുന്നത്. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്. കേസ് സിബിഐക്ക് വിടാൻ ഇനിയും സാങ്കേതിക നടപടിക്രമങ്ങൾ സർക്കാരിന് പൂർത്തിയാക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button