Latest NewsKeralaNews

അച്ഛൻ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്ന ഹരീഷ് വാസുദേവിന്റെ പരാമർശത്തിനെതിരെ ജനതാദള്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ വാളയാർ പെൺകുട്ടികളുടെ അമ്മയെ അപമാനിച്ച അഡ്വ. ഹരീഷ് വാസുദേവനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ഭാരതീയ നാഷണല്‍ ജനതാദള്‍. ജില്ലാ സെക്രട്ടറി എംഎം കബീറും. മഹിളാ ജനതാ സെക്രട്ടറി നൗഫിയ നസീറുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ഒരു പട്ടികജാതി വനിതയ്‌ക്കെതിരായ അതിക്രമവും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമാണ് ഹരീഷ് വാസുദേവന്റെ പരാമര്‍ശമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നേരത്തെ ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തന്നെ പ്രതിയായി ചിത്രീകരിച്ച്‌ ഹരീഷ് ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്നാണ് പരാതി. തനിക്ക് മറുപടി പറയാനുള്ള അവസരം കൂടി നിഷേധിച്ചു കൊണ്ടാണ് ഹരീഷ് പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയതെന്ന് പരാതിയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read:കൃഷ്ണകുമാറിൻ്റെ പ്രഭാവം മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി; തിരുവനന്തപുരത്ത് വോട്ട് നൽകിയത് ആർക്കെന്ന് പറഞ്ഞ് എസ്ഡിപിഐ

പെൺകുട്ടികളുടെ മരണത്തില്‍ അമ്മയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോൾ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാണെന്നുമാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്. ആദ്യ കുട്ടി തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല, ഒരു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും മറ്റൊരിക്കല്‍ അച്ഛനും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്നുമാണ് ഹരീഷ് ആരോപിക്കുന്നത്.

രാഷ്ട്രീയമായി ഈ വിഷയം ഏറ്റെടുക്കപ്പെടുന്നത് വരെ കേസ് അന്വേഷണത്തെപ്പറ്റി ഒരു കാലത്തും അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല എന്തിനാണ് ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തതെന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു. പെണ്‍കുട്ടികളുടെ അമ്മയെപറ്റി മൊഴികളില്‍ വായിക്കുമ്ബോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും. ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കുമെന്നും ഹരീഷ് വാസുദേവന്റെ പരാമർശത്തിലുണ്ട്. ഹരീഷിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വേളയിലാണ് ഹരീഷ് വാസുദേവന്റെ പരാമര്‍ശം. എന്തിനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു പരാമര്‍ശമെന്ന് പലരും ചോദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button