KeralaLatest NewsNews

വാളയാര്‍ സംഭവം: കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാർച്ച് ഇന്ന് സമാപിക്കും

പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാർച്ച് ഇന്ന് സമാപിക്കും. ഇന്നലെ തുടങ്ങി ഇന്ന് രാവിലൈ വീണ്ടും തുടരുന്ന മാര്‍ച്ച് ഉച്ചയോടെ കളക്ടേറേറ്റിന് മുന്നില്‍ ആണ് സമാപിക്കുന്നത്. പെണ്‍കുട്ടികളുടെ മരണം പുനരന്വേഷിക്കുക, കേസ് അട്ടിമറിച്ചതിലെ രാഷ്ട്രീയ ഇടപെടലുകള്‍ ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

പോക്സോ കേസുകളിൽ പണത്തിന്റെ ഒഴുക്ക് വ്യാപകമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പ്രോസിക്യുട്ടർമാർക്കും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കും ചാകരയാണ്. ഇതെല്ലാം പുറത്തു വന്നാൽ സർക്കാർ കുടുങ്ങുമെന്നതിനാലാണ് വാളയാർ കേസിൽ പുനരന്വേഷണം വൈകിപ്പിക്കുന്നതെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കളക്ടേറ്റിന് മുന്നിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ALSO READ: പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിരവധി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിചേരും എന്ന് ബിജെപി ജില്ല നേതൃത്വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button