കോഴിക്കോട്: വാളയാറില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്‌ത പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷന്‍ ഇന്ന് സന്ദർശിക്കും. ബാലാവകാശ കമ്മീഷന്‍ അംഗം യശ്വത് ജയിന്‍ അടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരം നടത്തുന്നുണ്ട്. ഇന്നലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തിരുവനന്തപുരത്തായതിനാല്‍ കമ്മീഷന്‍ നിശ്ചയിച്ചിരുന്ന വാളയാര്‍ സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.
ഇന്നലെ കമ്മീഷന്‍ പാലക്കാട് എത്തിയിരുന്നെങ്കിലും കലക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാളയാര്‍ വിഷയത്തില്‍ ശക്തമായ സമരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ മൂന്ന് പേരെ വെറുതെവിട്ട കേസിലെ വിധിപകര്‍പ്പ് ലഭിക്കും .
തുടര്‍ന്നാണ് അപ്പീല്‍ പോകണമോ,തുടരന്വേഷണം വേണമോ എന്ന് സര്‍ക്കാര്‍ തീരുമാനം എടുക്കുക. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയെയും,അച്ഛനെയും കണ്ട് കമ്മീഷന്‍ വിവരങ്ങള്‍ അന്വേഷിക്കും. രാവിലെ എട്ടരയോടെ സംഘം അട്ടപ്പളത്തെ വീട്ടിലെത്തും.
Post Your Comments