IndiaNews

രാഹുലിന് തിരിച്ചടിയായി സ്ത്രീകളെ അടുക്കളക്കാരികളാക്കി എന്ന വിമർശനം

ന്യൂഡല്‍ഹി: ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് റാലിയിൽ മിഷേല്‍ ഒബാമയെക്കുറിച്ച്‌ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശം രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായി. യുപിയിലെ ജാന്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ മിഷേല്‍ ഒബാമ അടുക്കളയില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത് ജാന്‍പൂര്‍ നിര്‍മ്മിത പാത്രങ്ങളാണെന്ന പരാമര്‍ശമാണ് കടുത്ത വിമര്‍ശനത്തിന് കാരണമായത്.

‘രാഹുൽ, താങ്കൾക്ക് പ്രസംഗം എഴുതിത്തരുന്നവരെ മാറ്റുക’ എന്നും ചിലർ പ്രതികരിച്ചു.രാഹുല്‍ സ്ത്രീകളെ അടുക്കളക്കാരികളാക്കി എന്നാണ് വിമര്‍ശനം.‘ഒബാമയുടെ ഭാര്യ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ പാത്രങ്ങളെ അഭിനന്ദിക്കും. എത്ര മനോഹരമായിരിക്കുന്നു ഈ പാത്രങ്ങൾ എന്നു പറയും. പാത്രങ്ങളിൽ എഴുതിയിരിക്കുന്നത് മെയ്ഡ് ഇൻ ജാൻപൂർ എന്നാണ്” ഇതായിരുന്നു രാഹുലിന്റെ പ്രസംഗം.RG

shortlink

Related Articles

Post Your Comments

Related Articles


Back to top button