NewsIndiaUncategorized

വരൻമാർക്ക് ഡിമാൻഡില്ല : ട്രംപിന്റെ നയം ഇന്ത്യൻ വിവാഹങ്ങളിലും പ്രതിഫലിക്കുന്നു

അമേരിക്കയില്‍ സെറ്റില്‍ ആയ വരന്‍മാര്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറയുന്നതായി റിപ്പോർട്ട്. അമേരിക്കയില്‍ കഴിയുന്ന യുവാക്കള്‍ക്ക് പെണ്മക്കളെ വിവാഹം കഴിച്ചു നൽകാൻ താല്‍പ്പര്യപെടുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ട്രംപിന്റെ പുതിയ കുടിയേറ്റ പരിഷ്‌കരണ നയങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

എന്‍ആര്‍ഐ വരന്‍മാര്‍ക്ക് ആവശ്യക്കാരില്ലെന്നും ട്രംപിന്റെ പുതിയ കുടിയേറ്റ പരിഷ്‌കാരങ്ങളില്‍ മാതാപിതാക്കള്‍ ആശങ്കാകുലരാണെന്നും ദക്ഷിണ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സികോരിയന്‍ മാട്രിമോണിയല്‍ സര്‍വീസിന്റെ വൈസ് പ്രസിഡണ്ട് നിതി ജാ പ്രതികരിക്കുന്നു. വിവാഹാലോചനുമായി ചെല്ലുമ്പോള്‍ വരന്‍ ഇന്ത്യയിലേക്ക് വരണമെന്ന ഡിമാന്‍ഡ് ആണ് പല പെണ്‍കുട്ടികളുടെ മാതാപിതാക്കളും മുന്നോട്ടുവെക്കുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button