തിരുവനന്തപുരം: സംസ്ഥാന ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മികച്ച നടനായി വിനായകന്‍ തെരഞ്ഞെടുക്കപ്പെട്ടു. കമ്മട്ടിപ്പാടം എന്ന ചിത്രമാണ് വിനായകനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. രജീഷ വിജയനാണ് മികച്ച നടി. അനുരാഗ കരിക്കിന്‍ വെള്ളമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
മാന്‍ഹോള്‍ ആണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ. ഈ ചിത്രം സംവിധാനം ചെയ്ത വിധു വിന്‍സെന്റ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച രണ്ടാമത്തെ ചിത്രമായി ഒറ്റയാള്‍പ്പാത തെരഞ്ഞെടുക്കപ്പെട്ടു.
മണികണ്ഠനാണ് മികച്ച രണ്ടാമത്തെ നടന്‍ (ചിത്രം കമ്മട്ടിപ്പാടം), മികച്ച കലാമൂല്യമുള്ളതും ജനപ്രിയ ചിത്രവുമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരം ചേതന്‍ (ഗപ്പി).
മികച്ച ഗാനരചയിതാവായി കാംബോജി എന്ന ചിത്രത്തിലെ നടവാതില്‍ തുറന്നില്ല… എന്ന ഗാനമെഴുതിയ ഒഎന്‍വി കുറുപ്പിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചു. മികച്ച സംഗീത സംവിധായകനായി എം.ജയചന്ദ്രനെ തെരഞ്ഞെടുത്തു. സൂരജ് സന്തോഷ് (ഗപ്പി) ആണ് മികച്ച ഗായകന്‍. ചിത്രയാണ് ഗായിക.
Post Your Comments