തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട, ഇംഗ്ലീഷ് ഇതര ഒടിടി ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ, കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് മിന്നല്‍ മുരളിയ്ക്കായിരുന്നു, എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തെ നിർണ്ണയിക്കുന്നതിനിടെ, ജൂറി അംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പരിഗണിന ‘മിന്നല്‍ മുരളി’യ്ക്കായിരുന്നു. എന്നാല്‍, നേരിട്ട് ഒടിടി റിലീസായ ചിത്രത്തിന് പകരം തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനാണ്, ജനപ്രീതിയ്ക്കുള്ള പുരസ്‌കാരം നല്‍കേണ്ടതെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ പണമിടുന്നതിന് പിന്നിലെ ഐതീഹ്യവും വസ്തുതകളും
ചട്ടപ്രകാരം, പുരസ്‌കാര നിർണ്ണയത്തിന്റെ നിയമാവലിയിൽ ജനപ്രീതി നിശ്ചയിക്കുന്നത്, തിയേറ്റര്‍ റിലീസ് എന്ന മാനദണ്ഡത്തിലാണെന്ന വാദവും ഉയർന്നു. ഇതിനേത്തുടര്‍ന്നാണ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments