കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹോം സിനിമയെ തഴഞ്ഞതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും മനഃപ്പൂര്‍വം തഴഞ്ഞ സര്‍ക്കാരിന് ഓസ്‌കര്‍ അവാര്‍ഡ് നല്‍കണമെന്നും അവാര്‍ഡ് നിശ്ചയിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി പ്രതികരണവുമായി രംഗത്തെത്തിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഹോം സിനിമയെയും നടന്‍ ഇന്ദ്രന്‍സിനെയും തഴഞ്ഞത് മനഃപ്പൂര്‍വ്വമാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സര്‍ക്കാരിന് ഓസ്‌കര്‍ അവാര്‍ഡ് നല്‍കണമെന്നും ഷാഫി പരിഹസിച്ചു.
Read Also: യുഎഇയിൽ പൊടിക്കാറ്റ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അതേസമയം, ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും പുരസ്‌കാരങ്ങള്‍ ലഭിക്കാത്തത്തിൽ ജൂറിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ വിഷയത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തി.
Post Your Comments