ന്യൂഡല്‍ഹി : ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് കത്തിയമര്‍ന്ന് പൈലറ്റ് മരിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ എയര്‍ ആംബുലന്‍സാണ് യന്ത്രത്തകരാറുമൂലം തായ്‌ലന്‍ഡിലെ സൈനിക വ്യോമത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ കത്തിയമര്‍ന്നത്. ഒറ്റ എഞ്ചിന്‍ വിമാനമായ പിസി 12 ആണ് അഗ്‌നിക്കിരയായത്. രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. വിമാനത്തിന്റെ സഹപൈലറ്റിന് 80 ശതമാനവും ഒരു ഡോക്ടര്‍ക്ക് 45 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
ബാങ്കോക്കില്‍ ഇറങ്ങുന്നതിന് 20 മിനിറ്റ് മുമ്പാണ് യന്ത്രത്തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തായ് എയര്‍ഫോഴ്‌സിന്റെ വ്യോമതാവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കാന്‍ ശ്രമിച്ചു. എന്നാല്‍ റണ്‍വെയില്‍ സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റിന് കഴിഞ്ഞില്ല. ബാങ്കോക്കിന് 700 കിലോമീറ്റര്‍ അകലെവച്ചാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് പ്രാദേശിക സമയം വൈകിട്ട് ഏഴോടെ വിമാനം വ്യോമത്താവളത്തില്‍ ഇടിച്ചിറക്കി. തൊട്ടുപിന്നാലെ ആയിരുന്നു ദുരന്തം.
Post Your Comments