Latest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു

അപകടത്തിൽ കാ​ർ ഡ്രൈ​വർക്ക് പരിക്കേറ്റു

ചി​റ്റൂ​ർ: ചി​റ്റൂ​ർ കാ​വി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു. അപകടത്തിൽ കാ​ർ ഡ്രൈ​വർക്ക് പരിക്കേറ്റു.​ പ​രി​ക്കേ​റ്റ കാ​ർ ഡ്രൈവ​റെ പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘ഓപ്പറേഷന്‍ അജയ്’, ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും: കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് സംഭവം. പാ​ലാ​ഴി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​നു മു​ന്നി​ൽ നി​ർ​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ച്ച് വീ​ഴ്ത്തി​യ കാ​ർ സ​മീ​പ​ത്തെ പാ​ൽ​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ത്താ​ണ് നി​ന്ന​ത്.

നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​നം, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി. ചി​റ്റൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button