ന്യൂ ഡല്‍ഹി : വീണ്ടും സെല്‍ഫി ദുരന്തം, സെല്‍ഫി എടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു. ഡൽഹിയിലെ ഹസ്റത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് അയൂബ് (19) ആണ് മരിച്ചത്. ചരക്കു തീവണ്ടിക്കു മുകളിൽനിന്നു സെൽഫിയടുക്കുന്നതിനിടെ അത്യുഗ്രശേഷിയുള്ള വൈദ്യുതി ലൈനിൽ മുഹമ്മദ് തട്ടിയതാണ് മരണ കാരണം.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഓൾഡ് ഡൽഹി സ്വദേശിയായ മുഹമ്മദ് അയൂബ് നിസാമുദീനിലെത്തിയത്.
Post Your Comments