തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന് പിന്നാലെ വിവാദ ഭൂമി തിരിച്ചെടുക്കാന്‍ റവന്യൂ വകുപ്പ് തുടങ്ങിയ നടപടികള്‍ ഇഴയുന്നു.ലോ അക്കാദമിയുടെ കവാടം പൊളിച്ചു നീക്കിയെങ്കിലും കൈവശം അനധികൃതമായി വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചിട്ടില്ല. ലോ അക്കാദമി കൈവശം വെച്ചിരിക്കുന്ന ഭൂമി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചുവെന്ന് കണ്ടെത്തി റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. എന്നാൽ ഇതുവരെ അക്കാദമിക്ക് നോട്ടീസ് നല്‍കാന്‍ റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല.അക്കാദമി കവാടം പൊളിച്ചു മാറ്റിയതോടെ നടപടികൾ നിർത്തി വെച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്കായുള്ള ഫയല്‍ നിയമ വകുപ്പിന്‍റെ പരിഗണനയിലാണെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. എന്നാൽ അത്തരമൊരു ഫയലില്ലെന്നു നിയമവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments