IndiaNews

ധോണി ടീ സ്റ്റാള്‍: പ്രഖ്യാപനത്തിനു പിന്നിലെ ഒരു സൗഹൃദക്കഥ വായിക്കാം

പശ്ചിമബംഗാളിലെ ഖൊരക്പൂര്‍ സ്റ്റേഷനിലായിരുന്നു ടിക്കറ്റ് കളക്ടറായി ധോണി ജോലി ചെയ്തിരുന്നത്. അന്ന് പ്ലാറ്റ്‌ഫോമില്‍ ചായക്കച്ചവടം നടത്തിയിരുന്ന തോമസിന്റെ കടയില്‍ ധോണി ദിവസവും രണ്ടും മൂന്നും തവണ സന്ദര്‍ശനം നടത്തുകയും വിശേഷങ്ങൾ ചോദിച്ച് ചായ കുടിക്കുകയും ചെയ്യുമായിരുന്നു. ഈയിടെ ധോണിയെ കാണാനായി ഖൊരക്പുരില്‍ നിന്ന് കൊല്‍ക്കത്ത വരെ തോമസെത്തി.

തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ കണ്ട മാത്രയില്‍ തന്നെ ധോണി തിരിച്ചറിയുകയും തുടർന്ന് ഹോട്ടലിലേക്ക് വിളിച്ച് ഗംഭീര ഭക്ഷണവും നല്‍കിയാണ് തോമസിനെ യാത്രയാക്കിയത്. അവിടെ വെച്ച് തോമസ് ഒരു പ്രഖ്യാപനവും നടത്തി. തന്റെ ചായക്കട ഇനി മുതല്‍ ധോണി ടീ സ്റ്റാള്‍ എന്നാകും അറിയപ്പെടുക എന്നതായിരുന്നു അത്. പശ്ചിമബംഗാളില്‍ ജാര്‍ഖണ്ഡിനായി വിജയ് ഹസാരെ ടൂര്‍ണമെന്റ് കളിക്കുന്നതിനാണ് ധോണി ഇപ്പോൾ കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button