പ്രധാനമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി• വാരണാസിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ റാലി സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയാണ് റാലി സംഘടിപ്പിച്ചത്. പ്രധാന ചലനലുകളില്‍ റാലി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. 49 മണ്ഡലങ്ങളില്‍ തെരഞ്ഞടുപ്പ് നടക്കുമ്പോഴുള്ള പ്രധാനമന്ത്രിയുടെ നടപടി ചട്ട ലംഘനമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. എ.ഐ.സി.സി സെക്രട്ടറി കെ.സി മിത്തലാണ് പരാതി നല്‍കിയത്.
Post Your Comments