നിലമ്പൂര്‍: നിലമ്പൂര്‍, പൂക്കോട്ടുംപാടം പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു പരസ്പര രാഷ്ട്രീയ വിധ്വേഷം വിതക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ പതിക്കുന്നതായി പരാതി. സമാന രീതിയിലുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. സ്ഥലത്തെ ഇടതു, ബിജെപി അണികളെ തമ്മില്‍ രാഷ്ട്രീയ വൈരം ആളിക്കത്തിക്കുന്ന തരത്തിലുള്ള ഇത്തരം പോസ്റ്ററുകള്‍ പതിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്നു വ്യാപകമായ ആവശ്യം ഉയരുന്നു.
പ്രകോപനപരമായ ഇത്തരത്തിലെ പോസ്റ്ററുകളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു വന്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. ജനങ്ങള്‍ തെറ്റായ രീതിയില്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അണികള്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കി.
എത്രയും പെട്ടന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതികളെ പിടികൂടി മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും, പ്രദേശത്തു രാത്രികാലങ്ങളില്‍ പട്രോളിങ് ശക്തമാക്കണമെന്നും ജനകീയ ആവശ്യം.
വി.കെ ബൈജു
Post Your Comments