നാല്‍പത് കോടി ചിലവിൽ തിരുകേശപ്പള്ളിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ എവിടെയാണെന്ന് വെളിപ്പെടുത്താതെയും കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പളളിനിര്‍മ്മാണത്തെക്കുറിച്ച് കാന്തപുരം വ്യക്തമാക്കിയത്. എവിടെയാണ് പളളിയുടെ നിര്‍മ്മാണം നടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും കാന്തപുരം സ്ഥലം വ്യക്തമാക്കിയില്ല.
കോഴിക്കോട് കോടഞ്ചേരിയില്‍ സ്ഥാപിക്കുന്ന നോളജ് സിറ്റിയുടെ നിര്‍മാണം പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചും സര്‍ക്കാരില്‍നിന്ന് അനുമതി വാങ്ങാതെയുമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണല്‍ 015ല്‍ താത്കാലികമായി തടഞ്ഞിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടിയെന്ന് കാന്തപുരം അവകാശപ്പെടുന്ന ‘തിരുകേശം’ സൂക്ഷിക്കുന്നതിനുള്ള പള്ളിയുള്‍പ്പെടെയുള്ളതാണ് നോളജ് സിറ്റി പ്രൊജക്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ഐടി പാര്‍ക്ക്, ഹോട്ടല്‍, ഫ്ളാറ്റ് എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടും.
Post Your Comments