KeralaNews

നടിയെ ആക്രമിച്ച സംഭവം- ഗൂഢാലോചന നടത്തിയവരെ മുഖ്യമന്ത്രിക്കറിയാം – വി മുരളീധരൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന നടത്തിയവരെ മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി മുരളീധരൻ.സുനിയുടെ ഫോൺ അന്വേഷിച്ചു നടക്കുന്ന സമയത്തു, കൃത്യം നടന്നതിന് ശേഷം സുനി ആരെയാണ് ബന്ധപ്പെട്ടതെന്നും സുനിയുടെ കൂടെയുണ്ടായിരുന്നവരുടെ മൊഴി പ്രകാരം കൊട്ടേഷൻ തന്ന സ്ത്രീയെ കുറിച്ച് അന്വേഷിക്കണമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു.

പിണറായി ആഭ്യന്തരം വഹിക്കുന്ന കാലത്തോളം പ്രതികളെ പിടികൂടാനാവില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമെ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയനെ മംഗലാപുരത്തു തടയുമെന്ന പ്രസ്താവന ആരും നടത്തിയിട്ടില്ലെന്നും, പ്രതിഷേധം നടത്തുമെന്നായിരുന്നു ആർ എസ് എസ് പറഞ്ഞതെന്നും അഥവാ തടയണമെന്ന് വിചാരിച്ചിരുന്നെങ്കിൽ തടയാൻ സാധിക്കുമായിരുന്നെന്നും മുരളീധരൻ പറഞ്ഞു.ഗോപാലകൃഷ്ണനും പിണറായിയും തമ്മിലുള്ള തർക്കം അവർ പറഞ്ഞു തീർക്കട്ടെ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button