KeralaLatest News

ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ സിവിൽ പൊലീസ് ഓഫീസർ അടിച്ചുവീഴ്ത്തി: ആഭ്യന്തര വകുപ്പ് നടപടിയെടുത്തില്ല

തൊടുപുഴ: ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ സിവിൽ പൊലീസ് ഓഫീസർ അടിച്ചുവീഴ്ത്തിയ സംഭവത്തിൽ കുറ്റക്കാരനെതിരെ നടപടിയില്ല. ഞയറാഴ്ച്ച നടന്ന സംഭവത്തിൽ ഇനിയും സിവിൽ പോലീസ് ഓഫീസർക്കെതിരേ നടപടികളൊന്നും സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. പരാതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് സിവിൽ പൊലീസ് ഓഫീസറെ ഉന്നത ഉദ്യോ​ഗസ്ഥർ സംരക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് സേനയിൽ പ്രതിഷേധം ഉയരുന്നുണ്ട്.

ഗോവ ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെയാണ് സിവിൽ പോലീസ് ഓഫീസർ അടിച്ചുവീഴ്ത്തിയത്. ഞായറാഴ്ച രാവിലെ തൊടുപുഴ ബസ്‌സ്റ്റാൻഡിലാണ് സംഭവം. ഗവർണർ കടന്നുപോകുന്നതിന്റെ ഭാഗമായുള്ള സുരക്ഷാഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ. ഈസമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് ഇവരെ മർദിച്ചത്. പിന്നീട് സിവിൽ പോലീസ് ഓഫീസർ സ്ഥലത്തുനിന്ന് പോയി.

മറ്റ് സഹപ്രവർത്തകർ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button