തിരുവനന്തപുരം: എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശയുമായി വകുപ്പുതല റിപ്പോര്‍ട്ട്. സര്‍വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമെന്ന് റിപ്പോര്‍ട്ട്. റേഞ്ച് ഡിഐജി എസ് അജീത ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിജിപി ഇന്ന് സര്‍ക്കാരിന് കൈമാറും.
READ ALSO: രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങി: പതിനാറുകാരി മരിച്ച നിലയിൽ
പരാതി പിന്‍വലിക്കാന്‍ എംഎല്‍എയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും എസ്പിക്കെതിരെ റിപ്പോര്‍ട്ട്. വിവാദ ഫോണ്‍വിളിയില്‍ എസ്.പി സുജിത് ദാസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പില്‍ തിരക്കിട്ട ആലോചന നടക്കുന്നതായാണ് വിവരം. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അന്തിമ തീരുമാനം എടുക്കുക.
പിവി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരുന്നത്. പരാതി പിന്‍വലിക്കാന്‍ പിവി അന്‍വറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി കേസ് തീര്‍പ്പാക്കാന്‍ ഉന്നതതല ഇടപെടലുണ്ടായി. ആരോപണ വിധേയനായ സുജിത് ദാസിനോട് പരാതി പിന്‍വലിക്കാന്‍ അന്‍വര്‍ എം.എല്‍.എയെ വിളിക്കണമെന്ന് ഡിഐജി നിര്‍ദേശിച്ചു. അന്‍വറുമായി സംസാരിച്ച സുജിത് ദാസിന്റെ ഓഡിയോയിലാണ് ഡിഐജി വിളിച്ച കാര്യം പറയുന്നത്.
Post Your Comments