കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയതിന് അറസ്റ്റിലായ പൾസർ സുനിയും പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷിച്ചിരുന്ന സുനിൽ സുരേന്ദ്രനും ഒരാളെന്നു സൂചന. വ്യാജ പാസ്പോർട്ടിൽ പലതവണ ഇയാൾ ദുബായിൽ എത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. അതേസമയം ഇപ്പോൾ സിബിഐ അന്വേഷിക്കുന്ന പെൺവാണിഭ കേസിലെ മുഖ്യപ്രതി ലിസി സോജന്റെ ഏജന്റുമാരായി ദുബായിൽ പ്രവർത്തിച്ചിരുന്ന ഡ്രൈവർമാരും സുനിൽ സുരേന്ദ്രൻ എന്നൊരു വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്.
സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശത്തേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനിൽ സുരേന്ദ്രൻ. പൾസർ സുനിയും സിനിമാമേഖലയുമായി ബന്ധമുള്ള ആളാണ്. സുനി വിദേശത്തേക്ക് കടക്കാതിരിക്കാനായി വിമാനത്താവളങ്ങളിൽ പോലീസ് തിരച്ചിൽ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഇയാൾക്ക് 3 പേരുകളിൽ പാസ്പോർട്ട് ഉള്ളതായി കണ്ടെത്തിയത്. ദുബായിലെ മലയാളി സന്നദ്ധ സംഘടനകളുടെ ഇടപെടലിനെ തുടർന്നു 2013 പകുതിയോടെയാണു പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിലെ പ്രതികൾ പൾസർ സുനിയെ കണ്ട് തിരിച്ചറിഞ്ഞാൽ ഇയാളെ സിബിഐയും ചോദ്യം ചെയ്യും.
Post Your Comments