തിരുവനന്തപുരം: കൂട്ടിലടച്ച തത്തയെന്ന വിശേഷണം വിജിലന്‍സിനെ വിട്ടൊഴിയുന്നു. വിജിലന്‍സ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷം ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പുതിയൊരു പട്ടം കൂടി ചാര്‍ത്തിക്കൊടുത്തു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്നാണ് പുതി ആക്ഷേപം. കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി ഒരു കേസുമായി ബന്ധപ്പെട്ട് വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വന്‍കിട അഴിമതികളെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡ് വിജിലന്‍സ് ആസ്ഥാനത്ത് സ്ഥാപിച്ചത്. സംഭവം വിവാദമായതിനുപിന്നാലെ നോട്ടീസ് നീക്കി. ഐഎഎസ്-ഐപിഎസ് തര്‍ക്കം മൂലം സംസ്ഥാനം ഭരണ സ്തംഭനം നേരിടുകയാണെന്ന് ആരോപിച്ച് വി.ഡി സതീശന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിലാണ് പ്രതിപക്ഷം വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ഐഎഎസ്-ഐപിഎസ് തര്‍ക്കം കാരണം നിയമസഭയിലെ ഫയലുകള്‍ നീങ്ങുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചിരുന്നു.
Post Your Comments