ബെംഗളൂരു: നഗര ഭരണ സംവിധാനത്തില്‍ തിരുവനന്തപുരം രാജ്യത്ത് വീണ്ടും ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളിലായി പൂണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളുണ്ട്. ബെംഗളൂരു ആസ്ഥാനമായ ജനഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എന്ന ഏജന്‍സി മുംബൈ, ഡല്‍ഹി അടക്കം 21 നഗരങ്ങളില്‍ വിവിധ നഗര ഭരണ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷത്തെ സര്‍വെയിലും തിരുവനന്തപുരമായിരുന്നു ഒന്നാമത്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്ന തലസ്ഥാന നഗരം ഇത്തവണ ഒന്‍പതാം സ്ഥാനത്താണ്. രാജ്യത്തെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡിഗഡ്, ജെയ്പുര്, ലുധിയാന എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍.
21 നഗരങ്ങള്‍ അവരുടെ ചിലവിന്റെ 37 ശതമാനം മാത്രമാണ് സ്വയം കണ്ടെത്തുന്നതെന്ന് സര്‍വേ കണ്ടെത്തി. എന്നാല്‍ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, പൂണെ എന്നീ നഗരങ്ങള്‍ ചിലവഴിക്കുന്ന തുകയുടെ അന്‍പത് ശതമാനം സ്വയം കണ്ടെത്തുന്നുണ്ട്. ലോകത്തിലെ മറ്റ് നഗരങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഏറെ പിന്നിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. 21 ഇന്ത്യന്‍ നഗരങ്ങള്‍ക്കും 2.1 നും 4.4 നും ഇടയില്‍ മാര്‍ക്കുകള്‍ നേടാനേ സാധിച്ചുള്ളു. ന്യൂയോര്‍ക്കിന് 9.8 മാര്‍ക്കും ലണ്ടന്‍ 9.3 മാര്‍ക്കുമാണ് സര്‍വെയില്‍ ലഭിച്ചത്.
Post Your Comments