Latest NewsKeralaNews

തലസ്ഥാനത്ത് അമ്മയെയും പ്രായപൂർത്തിയാകാത്ത മകനെയും ക്രൂരമായി മർദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വസ്തു തർക്കത്തെ തുടര്‍ന്ന്, അമ്മയെയും മകനെയും ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് യുവതിക്കും പ്രായപൂർത്തിയാകാത്ത മകനും മർദ്ദനമേറ്റത്. വസ്തു തർക്കത്തിന്റെ പേരിൽ ഇരുവരെയും കടയിൽ കയറി അയൽവാസികൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

പെരിങ്ങമല സ്വദേശികളായ ഷെറീന, സൂഫിയാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. നജീബ് മകൻ നബീൽ എന്നിവരാണ് ആക്രമണം നടത്തിയത്. അതേസമയം, പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button