തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മഴ കനത്തതോടു കൂടി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്നു യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്.
Also Read : കോളേജ് വിദ്യാര്‍ത്ഥി ക്രൂര റാഗിംഗിനിരയായി , ഷഹസാദിനെ മര്‍ദ്ദിച്ചത് 12 പേര്‍ : സംഭവം കേരളത്തില്‍
തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് – അഗ്നിശമന സേനാ- സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും താൽക്കാലികമായി നിർത്തിവക്കാൻ യോഗം തീരുമാനിച്ചു.
നാശനഷ്ടങ്ങൾ അടിയന്തരമായി തിട്ടപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കും. വകുപ്പുകൾ കൺട്രോൾ റൂമുകൾ തുറക്കുകയും അവയുടെ നമ്പറുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ നടപടിയെടുക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു
Post Your Comments