കൊച്ചില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയിലായ മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസിന് നല്കിയ മൊഴിയില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. അഞ്ചോളം നടിമാരെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടിയെന്നു നേരത്തെ സുനി മൊഴി നല്‍കിയിരുന്നു. മലയാളത്തിലെ ചില പ്രമുഖ നടന്മാരും സുനിയുടെ ബ്ലാക്ക് മെയിലിങിന് ഇരയായെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് സുനി നടത്തിയ പ്രതികരണം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ വിഷയങ്ങളില്‍ താല്പര്യമുള്ള നടന്മാരാണ് സുനിയുടെ കെണിയില്‍ വീണത്. ഓരോ നടന്മാരുമായും കൂടുതല്‍ അടുത്തിരുന്ന സുനി ഇവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് പെരുമാറുകയും ഇവര്‍ക്കുവേണ്ട സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തിരുന്നു. സഹായിയെന്ന വ്യാജേന അടുത്തുകൂടുന്ന സുനി പല നടന്മാരുടെയും രഹസ്യസംഗമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അവരെയും ബ്ലാക്ക്മെയില്‍ ചെയ്തിട്ടുണ്ടെന്നു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ കൊച്ചിയില്‍ നടിയെ ആക്രമിച്ചശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണിനായി ഗോശ്രീ പാലത്തിനടിയില്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തി. മെമ്മറി കാര്‍ഡ് ഊരിമാറ്റിയശേഷം മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍നിന്നും താഴേക്ക് കായലില്‍ എറിഞ്ഞുവെന്നു സുനി പൊലീസിനോട് പറഞ്ഞിരുന്നു.
Post Your Comments