ന്യൂഡല്‍ഹി: തുടര്‍ച്ചയായി കളിയില്‍ മികച്ച പ്രകടനം കാണിച്ച് ഒരു കളിയില്‍ പരാജയപ്പെട്ടാല്‍ പിന്നെ താരങ്ങളെ വരവേല്‍ക്കുന്നത് വിമര്‍ശനങ്ങളാണ്. ഇത് പറയുന്നത് മറ്റാരുമല്ല മുന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിരാട് കോഹ്ലിക്ക് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു.
ഇതിനെത്തുടര്‍ന്നാണ് പിന്തുണയുമായി ഗാംഗുലി എത്തിയത്. കോഹ്ലി നല്ല മനുഷ്യനാണ്, എപ്പോഴും വിജയിക്കണമെന്നില്ല, ചില ദിവസങ്ങളില്‍ പരാജയപ്പെടാമെന്നും ഗാംഗുലി പറയുന്നു. പൂനയില്‍ രണ്ട് ഇന്നിംഗ്‌സുകളിലും അദ്ദേഹം പരാജയപ്പെട്ടു. ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിഞ്ഞ് കോഹ്ലിയെ കുടുക്കാനാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ശ്രമിച്ചത്.
മുന്‍പ് സ്റ്റുവര്‍ട്ട് ബ്രോഡും ജയിംസ് ആന്‍ഡേഴ്‌സണും ഇത്തരത്തില്‍ കോഹ്ലിക്കെതിരേ ബൗള്‍ ചെയ്തിട്ടുണ്ട്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റുചെയ്യും മുന്‍പുതന്നെ മത്സരം അവസാനിച്ചിരുന്നു. 441 എന്നത് ആ ഗ്രൗണ്ടില്‍ വലിയ വിജയലക്ഷ്യമാണ്. പക്ഷേ കോഹ്ലിയുടെ ക്ലാസ് വച്ച് അദ്ദേഹം തിരിച്ചുവരും. ഓസ്‌ട്രേലിയയ്‌ക്കെതിരായ അദ്ദേഹത്തിന്റെ റിക്കാര്‍ഡ് മികച്ചതാണെന്നും ഗാംഗുലി പറഞ്ഞു.
കോഹ്ലിക്കു കീഴില്‍ തുടര്‍ച്ചയായ 19 ടെസ്റ്റ് വിജയങ്ങള്‍ എന്നത് അതുല്യമാണെന്നും ഒരു തോല്‍വിയുടെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
Post Your Comments