Kerala

കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി ആദ്യമായി പ്രതികരിക്കുന്നു

കൊച്ചിയില്‍ അതിക്രമത്തിനിരയായ യുവനടിയുടെ പ്രതികരണം പുറത്ത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ആദത്തിന്റെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് വിലക്കിയതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടി ഒഴിവാക്കുകയായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രത്തോടൊപ്പം നടി സംഭവത്തിനുശേഷം ആദ്യ പ്രതികരണവുമായി എത്തി.
ജീവിതം പല തവണ തന്നെ തളര്‍ത്തിയിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുക തന്നെ ചെയ്യുമെന്നും നടി പറഞ്ഞു. പരാജയങ്ങളും ദു:ഖങ്ങളും അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഒരു കാര്യം തീര്‍ച്ച, എല്ലായ്പ്പോഴും ഞാന്‍ തിരിച്ചുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും നടി പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലാണ് ഇപ്പോള്‍ നടി ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button