ഭുവനേശ്വര്‍: ഒഡിഷ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദളിന് (ബി.ജെ.ഡി) വന്‍വിജയം. 846 ജില്ലാ പരിഷത്ത് സോണുകളിലായി ആണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 473-ലും വിജയിച്ചാണ് ബി.ജെ.ഡി. കരുത്തു തെളിയിച്ചത്. 2012-ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 36 സീറ്റുകളില്‍മാത്രമായിരുന്നു ബി.ജെ.പിക്ക് വിജയിക്കാനായത്. എന്നാൽ ഇത്തവണ 297 സീറ്റുകള്‍ നേടി വന്‍ നേട്ടം കൊയ്യാൻ ബി.ജെ.പിക്ക് സാധിച്ചു. പക്ഷെ ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് ദയനീയ പരാജയമാണ് സമ്മാനിച്ചത്. കോണ്‍ഗ്രസിന് 60 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.
ഞായറാഴ്ചയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തിയത്. 2012-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.ഡി. 651 തദ്ദേശസ്ഥാപനങ്ങളില്‍ ജയം നേടിയിരുന്നു. കഴിഞ്ഞതവണ 128 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സംസ്ഥാനത്തെ 30 ജില്ലകളില്‍ 16 ജില്ലകളിലും പാര്‍ട്ടിക്ക് ഒറ്റ സീറ്റില്‍ പോലും ജയിക്കാനായില്ല. കട്ടക്ക്, ബെലാങ്കീര്‍, ഗഞ്ജം സോണുകളിലെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്.
Post Your Comments